ന്യൂഡൽഹി: രാജ്യത്ത് കൊവാക്‌സിൻ പരീക്ഷണം കുട്ടികളിൽ നടത്തിയതിന്റെ റിപ്പോർട്ട് സെപ്തംബർ മാസത്തിൽ പുറത്തുവിടാനാകുമെന്ന പ്രതീക്ഷയിൽ എയിംസ് മേധാവി. ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്‌സിൻ 18 വയസ്സിന് താഴെയുള്ള കുട്ടികളിലെ പരീക്ഷണ ഫലം പുറത്തുവിടുന്ന വിഷയത്തിലാണ് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പ്രത്യാശ പ്രകടിപ്പിച്ചത്.
‘കുട്ടികൾക്കായുള്ള വാക്‌സിനാണ് ഇനി ഇന്ത്യയിൽ നൽകി തുടങ്ങേണ്ടത്. പരീക്ഷണങ്ങൾ മുതിർന്നവരിൽ പൂർത്തിയായി. എന്നാൽ കുട്ടികളിലെ പരീക്ഷണം പൂർത്തിയായിട്ടില്ല. ഭാരത് ബയോടെകിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണ്. സെപ്തംബറോടെ പരീക്ഷണ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു.
മൂന്ന് ഘട്ടങ്ങളായിട്ടാണ് കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. പ്രായമനുസരിച്ചാണ് പരീക്ഷണവും നടന്നത്. ഇനി രണ്ടു മുതൽ 18 വയസ്സു വരെയുള്ള വരിലാണ് ആദ്യ ഘട്ട പരീക്ഷണം നടന്നത്. രണ്ടാം ഘട്ടത്തിൽ 6 മുതൽ 12 വയസ്സുവരെയുള്ളവരിലും നടത്തി. നിലവിൽ രണ്ടു വയസ്സു മുതൽ 6 വയസ്സു വരെയുള്ളവരുടെ പരീക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ ഘട്ടം ആഗസ്റ്റ് മാസം പൂർത്തിയാക്കി സെപ്തംബറിൽ പൂർണ്ണമായ റിപ്പോർട്ടുകൾ എത്തുമെന്നും രൺദീപ് പറഞ്ഞു.
സെപ്തംബർ മാസത്തിൽ കുട്ടികൾക്കായുള്ള വാക്‌സിൻ ലഭ്യമാക്കാനാകും. സ്കൂളുകൾ കേന്ദ്രമാക്കി വാക്‌സിൻ കൊടുക്കുന്ന രീതിയാണ് അഭികാമ്യമെന്നും ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. സ്‌ക്കൂളുകളെ ഗ്രേഡ് തിരിച്ച് അതാത് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമാണ് നിശ്ചയിക്കേണ്ടത്. അത് വഴി സുതാര്യവും ക്രമമായും വാക്‌സിനേഷൻ നടത്താനാകുമെന്നും രൺദീപ് അഭിപ്രായപ്പെട്ടു.
















Comments