ന്യൂഡൽഹി: കർണ്ണാടകത്തിൽ ആരാധനാലയങ്ങളു അമ്യൂസ് മെന്റ് പാർക്കുകളും നാളെ തുറക്കും. കർണ്ണാടക സർക്കാറാണ് തീരുമാനമെടുത്തത്. തിരക്കുകൾ നിയന്ത്രിക്കാനും കൊറോണ മാനദണ്ഡം പാലിക്കാനും കർശന നിർദ്ദേശങ്ങൾ നൽകിയാണ് അനുവാദം നൽകിയിട്ടുള്ളത്.
നാളെ മുതൽ ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ, ഗുരുദ്വാരകൾ മറ്റ് അനുബന്ധ ആരാധനായലയങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ട്. കൃത്യമായ കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തിക്കേണ്ടത്. തിരക്ക് കുറയ്‌ക്കാനുള്ള എല്ലാ സംവിധാനങ്ങളും ആരാധനാലയങ്ങളുടെ ചുമതലക്കാർ ഒരുക്കണം. അതേ സമയം ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഘോഷയാത്രകൾ പോലുള്ള എല്ലാ കൂടിച്ചേരലുകളും ഒഴിവാക്കണം. യാതൊരു തരത്തിലും ജനങ്ങൾ കൂട്ടം കൂടുന്ന ഒരു പരിപാടികൾക്കും അനുവാദമില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
ആരാധനാലയങ്ങൾക്കൊപ്പം അമ്യൂസ്‌മെന്റ് പാർക്കുകൾ തുറക്കാനും നാളെ മുതൽ അനുവാദമുണ്ട്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കണം. ജല വിനോദങ്ങൾക്കും അനുവാദമില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേത്തിൽ പറയുന്നു.
















Comments