ന്യൂഡൽഹി: അശ്ലീലചിത്ര നിർമ്മാണത്തിന്റെ പേരിൽ അറസ്റ്റിലായ ശില്പാഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്‌ക്ക് ഒൻപത് കമ്പനികളുണ്ടെന്ന് റിപ്പോർട്ട്. ഒൻപത് കമ്പനികളുടെയും ഡയറക്ടറും രാജ് കുന്ദ്രയാണ്. .കോടിക്കണക്കിന് വിലയുള്ള വില്ലകളാണ് രാജ് കുന്ദ്രയ്‌ക്ക് സ്വന്തമായുള്ളത്. അശ്ലീല സിനിമകൾ നിർമ്മിച്ചതിന്റെ പേരിൽ രാജ് കുന്ദ്ര അറസ്റ്റിലാണ്. രാജ് കുന്ദ്രയിപ്പോൾ മുംബൈയിലെ ബൈക്കുല്ല ജയിലിലാണ്
കോടിക്കണക്കിന് ബിസിനസുള്ള രാജ് കുന്ദ്ര വിലകൂടിയ സമ്മാനങ്ങൾ നൽകുന്നതിലും പ്രശസ്തനാണ്. കോ ടിക്കണക്കിന് വിലയുള്ള വില്ലകളാണ് അദ്ദേഹം ഭാര്യ ശിൽപയ്‌ക്ക് സമ്മാനിച്ചത്. അതിലൊന്നാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്ന മുംബൈ ബംഗ്ലാ. നൂറുകോടിയോളം രൂപ ചിലവഴിച്ചാണ് രാജ് കുന്ദ്ര ഈ വില്ല നിർമ്മിച്ചത്. മുംബൈ പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ രാജ് കുന്ദ്രയ്‌ക്കൊപ്പം ശിൽപ ഷെട്ടി താമസിക്കുന്ന ഈ വീട്ടിലാണ് പ്രധാനമായും പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് അധികൃതർ ജുഹുവിലെ ഈ വീട്ടിൽ വെച്ചാണ് ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തതും.
കിനാര എന്ന ഈ ആഢംബര ബംഗ്ലാവിലാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും അധിക ദിവസവും ചിലവഴിക്കുന്നത്. കടലിന് അഭിമുഖമായി നിൽക്കുന്ന ഈ വില്ല രാജ് കുന്ദ്ര ശിൽപ ഷെട്ടിക്ക് പിറന്നാൾ സമ്മാനമായി നൽകിയതാണ്. കാഴ്ചയിലും മനോഹരമായ ഈ ബംഗ്ലാവിൽ നിന്നുള്ള ചിത്രങ്ങൾ ശില്പാഷെട്ടി പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. യോഗ ചെയ്യുമ്പോഴുള്ള വീഡിയോയും ശില്പ നേരത്തെ പങ്കുവെച്ചിരുന്നു.
കിനാര ബംഗ്ലാവിന്റെ പൂന്തോട്ടവും വളരെ മനോഹരമാണ്. മരങ്ങളും ചെടികളും മാത്രമല്ല ഛായാചിത്രങ്ങളും ,കരകൗശലവസ്തുക്കളും പൂന്തോട്ടത്തിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ശിൽപയുടെ വീടിന്റെ അടുക്കളയും ആഢംബരമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിന്റെ വീഡിയോയും ശില്പ നേരത്തെ പങ്കുവെച്ചിരുന്നു. മകനു മൊത്ത് പാചകം ചെയ്യുന്ന രസകരമായ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സ്വീകരണമുറിയിലെ ശില്പം മുതൽ പൂന്തോട്ടത്തിലെ കൈ ആകൃതിയിലുള്ള കൂറ്റൻ കുതിര ശില്പം വരെ ശില്പയുടെ വീടിനെ മനോഹരമാക്കുന്നു എന്ന് സമൂഹമാദ്ധ്യമങ്ങൾ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഫിറ്റ്നസ് ശ്രദ്ധിക്കുന്നതിനാൽ തന്നെ ശില്പയുടെ വീട്ടിൽ ജിംനേഷ്യവും പ്രവർത്തിക്കുന്നുണ്ട്. വാസ്തു ശാസ്ത്രത്തിന് വളരെ പ്രാധാന്യം നൽകിയാണ് ഈ വില്ല നിർമ്മിച്ചിരിക്കുന്നത്.
















Comments