കൊല്ലം: നടനും എംഎൽഎയുമായ മുകേഷുമായുള്ള വിവാഹ മോചന വാർത്ത സ്ഥിരീകരിച്ച് നർത്തകി മേതിൽ ദേവിക. വിവാഹ മോചനത്തിനായുള്ള വക്കീൽ നോട്ടീസ് അയച്ചുവെന്നും അതിന്റെ നടപടികൾ ആരംഭിച്ചുവെന്നും മേതിൽ ദേവിക പറഞ്ഞു. തങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. എന്നാലിത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അവർ പറഞ്ഞു.
എല്ലാ കുടുംബങ്ങളിലുമുണ്ടാകുന്നത് പോലെ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മുകേഷിന്റെ നിലപാട് അറിയില്ല. പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണ്. ഇക്കാര്യം രാഷ്‌ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ല. ഇലക്ഷൻ കഴിഞ്ഞ ഉടൻ തന്നെ കോടതിയിൽ ഹർജി നൽകിയെന്നും തുടർന്നുള്ള കാര്യങ്ങൾ കൂട്ടായി തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
വളരെ സൗഹാർദ്ദത്തോടെ പിരിയാം എന്നൊരു നിയമപരമായ തീരുമാനം ആണത്. അല്ലാതെ അടിയും പിടിയും മിണ്ടാതിരിക്കലും ഒന്നുമല്ലെന്നും ദേവിക പറഞ്ഞു. ബന്ധം വേർപെടുത്തൽ എന്ന് പറയുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണെന്നും എന്നാൽ തീരുമാനം മോശമാണെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
















Comments