ഇടുക്കി: മുട്ടിൽ വനംകൊള്ള കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ മുങ്ങിയെന്ന് അന്വേഷണ സംഘം. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. രാത്രി 10.30ന് ഇയാൾ കളമശ്ശേരി ഭാഗത്ത് വന്നുപോയിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ ജ്യാമാപേക്ഷ ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് റോജി അഗസ്റ്റിൻ ഒളിവിൽ പോയത്.
പ്രതികൾക്കെതിരെ 700ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താത്തതിൽ ഹൈക്കോടതി ഇന്ന് സർക്കാരിനെ വിമർശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതികൾക്കായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജ്ജിതമാക്കിയതും മുങ്ങിയ വിവരം പുറത്തുവരുന്നതും. വനംവകുപ്പും ക്രൈംബ്രാഞ്ചുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇന്നലെ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റോജി അഗസ്റ്റിൻ മുങ്ങിയെന്ന വിവരം പുറത്തുവരുന്നത്. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
















Comments