തിരുവനന്തരപുരം: പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സ്‌കൂളുകൾ നടക്കാത്ത സാഹചര്യത്തിലും പഠന സൗകര്യങ്ങളും വീട്ടിലെ സാഹചര്യങ്ങളും അനുവദിക്കാത്ത കുട്ടികളടക്കം ഹോസ്റ്റലുകൾ വിട്ടുപോയത് പരിഹരിക്കാനാണ് നിർദ്ദേശം. പട്ടിക വർഗ്ഗ വിദ്യാർത്ഥികളിലാണ് ഇത്തരം അവസ്ഥയുണ്ടായത്. പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ കാര്യത്തിലെ സർക്കാർ അനാസ്ഥയാണ് ഇത്തരം അവസ്ഥയുണ്ടാക്കിയതെന്ന വിമർശനം നിയമസഭയിൽ ഉയർന്നിരുന്നു.
സംസ്ഥാനത്ത് നിലവിൽ 105 പ്രീമെട്രിക് ഹോസ്റ്റലുകളാണ് ഉള്ളത്. എന്നാൽ ആവശ്യ മുള്ളിടത്ത് ഇനിയും ഹോസ്റ്റലുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റൽ സൗകര്യങ്ങളെക്കുറിച്ച് പരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി സാമൂഹ്യപഠന മുറിയും വീടുകളോട് ചേർന്നുള്ള പഠനമുറിയും സജ്ജീകരിക്കുമെന്നും അറിയിച്ചു.
Comments