ഗുവാഹട്ടി: അതിർത്തി സംഘർഷമുണ്ടാക്കിയ മേഖലയിലെ മുഖ്യമന്ത്രിമാർ നിയമ നടപടികളുമായി മുന്നോട്ട്. അസം, മിസോറം മുഖ്യമന്ത്രിമാരാണ് പരസ്പ്പരം നിയമനടപടി സ്വീകരിക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മക്കെതിരെ മിസോറം കൊലക്കുറ്റത്തിന് കേസ്സെടുത്തു. ഹിമന്തയ്‌ക്കും ആറ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസ്. കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മിസോറാമിലെ ഉദ്യോഗസ്ഥർക്കും എം.പിയ്‌ക്കുമെതിരേ അസം നേരത്തെ തന്നെ കേസ്സെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മിസോറാമും സമാനമായ രീതിയിൽ പ്രതികരിച്ചത്.
അസമിലെ ഐ.ജി.പി അനുരാഗ് അഗർവാൾ, കച്ചാർ ഡി.ഐ.ജി ദേവ്‌ജ്യോതി മുഖർജി, കച്ചാർ പോലീസ് സുപ്രണ്ട് നിംബാർക്കർ വൈഭവ്, ധോലൈ പോലീസ് സ്‌റ്റേഷൻ ഇൻചാർജ്ജ് സഹബ് ഉദ്ദീൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചെന്നാണ് മിസോറം സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയിച്ചത്. മിസോറാമിലെ കോലാസിബ് ജില്ലയിലെ ആറ് ഉദ്യോഗസ്ഥർക്കും എം.പിക്കും എതിരെ അസം പോലീസും നോട്ടീസ് അയച്ചിരുന്നു. കച്ചാർ മേഖലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം ഉണ്ടായത്.
















Comments