തിരുവനന്തപുരം : നാളികേര വികസന ബോർഡ് അംഗമായി സുരേഷ് ഗോപി എംപിയെ തെരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്നും ഐക്യകണ്‌ഠേനയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ കർത്തവ്യം ഭംഗിയായി നിർവ്വഹിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചത്. കേരളത്തിന്റെ കേരം സംരക്ഷിക്കുന്നതിനായി യോഗ്യമായ പരിശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളികേര വികസന ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിനന്ദിച്ചു. കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന്റെ ഈ നിയോഗം ഉപകാരപ്പെടുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോർഡിന്റെ പ്രവർത്തനം. നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും, നാളികേര ഉത്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ബോർഡ് രൂപീകരിച്ചിരിക്കുന്നത്.
















Comments