ഷിംല : ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിനെതിരെ ഭീഷണി മുഴക്കി ഖാലിസ്താൻ ഭീകരർ. ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംസ്ഥാനത്ത് ത്രിവർണ്ണപതാക ഉയർത്താൻ അനുവദിക്കില്ലെന്നാണ് ഭീഷണി.
ഗുരുപത്‌വന്ദ് സിംഗ് പന്നുൻ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോൺ വന്നത്. ഹിമാചൽ പ്രദശ് പഞ്ചാബിന്റെ ഭാഗമാണ്. പഞ്ചാബിനെ സ്വതന്ത്രമാക്കിയാൽ അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശ് ആണെന്നും ഭീകരൻ പറഞ്ഞതായി ജയ്‌റാം താക്കൂർ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോൺ കോൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു.
















Comments