തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. 14കാരിയായ കരമന സ്വദേശിനിയ്‌ക്കും, 24കാരനായ പുത്തൻതോപ്പ് സ്വദേശിയ്‌ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബ്, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും രോഗമുള്ളതായി കണ്ടെത്തിയത്. നിലവിൽ മൂന്ന് പേരാണ് രോഗികളായി ഉള്ളത്. ഇവരിൽ ഗർഭിണികൾ ഉൾപ്പെടുന്നില്ല. രോഗം ബാധിച്ച മൂന്ന് പേരും വീട്ടിലാണ് ചികിത്സയിൽ ഉള്ളത്.
ഇതുവരെ സംസ്ഥാനത്ത് 63 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
















Comments