ന്യൂഡൽഹി: പെഗസസ് വിഷയത്തിൽ പാർലമെന്റ് സമ്മേളണം പ്രതിപക്ഷം തടസ്സപ്പെടുത്തിയതോടെ പൊതുജനങ്ങളുടെ 133 കോടിയിലേറെ രൂപ നഷ്ടമായെന്ന് കണക്കുകൾ. ജൂലൈ 19ന് പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽ പെഗസസ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും സുപ്രീം കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ തള്ളുകയായിരുന്നു. തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തിലാണ് സഭ തടസ്സപ്പെട്ടത്. 54 മണിക്കൂറിൽ ഏഴ് മണിക്കൂർ സമയം മാത്രമാണ് ലോക്‌സഭ സമ്മേളിച്ചതെന്നും 53 മണിക്കൂറിൽ 11 മണിക്കൂർ മാത്രമാണ് രാജ്യസഭ സമ്മേളിച്ചതെന്നും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
ഇരുസഭകളിലുമായി 89 മണിക്കൂർ നഷ്ടമായതോടെ 133 കോടി രൂപയാണ് പാഴായത്. ഓരോ എംപിക്കും നൽകുന്ന യാത്രാചെലവ് ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ ചേരുമ്പോൾ വലിയ തുകയാണ് വരിക. ഇത് നൽകുന്നത് സാധാരണക്കാരന്റെ നികുതി പണത്തിൽ നിന്നുമാണ്.
പാർലമെന്റിന്റെ പ്രവർത്തനം സംബന്ധിച്ച് ദിവസേന ബുള്ളിറ്റിനുകളും പ്രവർത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് കണക്കുകൾ പുറത്ത് വന്നത്. പാർലമെന്റ് സമ്മേളനങ്ങൾ തടസ്സപ്പെടുത്തുന്നത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
















Comments