കാലിഫോർണിയ: ഹെലികോപ്റ്റർ തകർന്ന് അമേരിക്കയിൽ നാലു പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലാണ് അപകടം നടന്നത്. ക്ലോസാ കൗണ്ടി മേഖലയിലാണ് ഇന്നലെ ഉച്ചയ്‌ക്ക് പ്രാദേശിക സമയം 1.15ന് അപകടം സംഭവിച്ചത്. കൗണ്ടി മേഖലയിലെ സാക്രാമെന്റോ എന്ന സ്ഥലത്താണ് ഹെലികോപ്റ്റർ നിലംപതിച്ചത്. യാത്രചെയ്തിരുന്ന നാലുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു.
ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മരണപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. ദേശീയപാത 45ന് സമീപത്താണ് ഹെലികോപ്റ്റർ തകർന്നത്. കഴിഞ്ഞ വർഷം അമേരിക്കയുടെ ബാസ്‌ക്കറ്റ്‌ബോൾ ഇതിഹാസം കോബേ ബ്രയാന്റും മകളും കാലിഫോർണിയയിൽ നടന്ന മറ്റൊരു ഹെലികോപ്റ്റർ അപകടത്തിലാണ് മരണപ്പെട്ടത്.
















Comments