തിരുവനന്തപുരം : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏത് രാഷ്‌ട്രീയക്കാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതി അർജുന് ഏതെങ്കിലും രാഷ്‌ട്രീയ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. നിയമസഭയിൽ പികെ ബഷീർ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വണ്ടിപ്പെരിയാർ കേസിൽ അറസ്റ്റിലായ പ്രതി അർജുൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതിയെ സഹായിക്കുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്തതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയ്‌ക്ക് രാഷ്‌ട്രീയ സംഘടനയുമായി ബന്ധമുണ്ടോയെന്നും തെളിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേസിലെ പ്രതിയായ അർജുൻ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ജൂൺ 30 നാണ് ആറ് വയസുകാരിയായ പെൺകുട്ടിയെ അർജുൻ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിന് അന്ന് തന്നെ പോലീസ് കേസെടുത്തെങ്കിലും കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർജുനെ പിടികൂടുകയായിരുന്നു. 2019 മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നും പ്രതി മൊഴി നൽകി.
Comments