കാബൂൾ: അഫ്ഗാനിലെ താലിബാനെതിരെ യു.എൻ.രക്ഷാ കൗൺസിൽ അംഗങ്ങൾ. അഫ്ഗാനിലെ ഹെരാത് പ്രവിശ്യയിൽ താലിബാൻ നടത്തുന്ന ക്രൂരതകൾ ഉടൻ നിർണമെന്ന് അംഗങ്ങൾ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. ഇന്ത്യയാണ് ഈ മാസം സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നത്.
താലിബാൻ വിവിധ പ്രവിശ്യകളിൽ ക്രൂരമായ ആക്രമണമാണ് നടത്തുന്നത്. ആക്രമണങ്ങളെ ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ അംഗങ്ങൾ ശക്തമായി അപലപിക്കുന്നു. ജൂലൈ 30 മുതൽ താലിബാൻ ആക്രമണങ്ങൾ വർദ്ധിപ്പിച്ചത് അംഗീകരിക്കാനാകില്ല. സമാധാനം പുന:സ്ഥാപിക്കാൻ ഭരണകൂടവുമായി നടത്തിയ ചർച്ചകളിലെ തീരുമാനങ്ങളിൽ നിന്നും താലിബാൻ പിന്നോട്ട് പോവുകയാണെന്നും സഭാംഗങ്ങൾ ആരോപിച്ചു. താലിബാന്റെ സമീപകാലത്തെ ക്രൂരതകളെ രക്ഷാ കൗൺസിൽ പ്രത്യേകമായി അവലോകനം ചെയ്യുകയാണ്.
അമേരിക്കൻ സൈനിക പിന്മാറ്റം അവസാനഘട്ടത്തിലേക്ക് കടന്നതോടെ താലിബാൻ ആക്രമണം ശക്തമാക്കുകയാണ്. സാധാരണക്കാരെ വരെ കൊന്നൊടുക്കുന്ന പ്രാകൃത നയം അവസാനിപ്പിക്കണമെന്ന് അഫ്ഗാൻ ഭരണകൂടം തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും ഭീകരർ അക്രമം നിർത്തിയിട്ടില്ല. അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വീടിന് നേരേയും ഇന്നലെ ആക്രമണം നടന്നു.
Comments