ലക്‌നൗ: രാജ്യം കാത്തിരുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രഥമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വാര്‍ഷിക ചടങ്ങുകളില്‍ ഓണ്‍ലൈനായി പങ്കുചേരും. ഭൂമിപൂജയുടെ ഒന്നാം വാര്‍ഷിക ദിനത്തില്‍ നടത്തുന്ന സൗജന്യ റേഷന്‍ വിതരണ ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
പിഎം ഗരീബ് കല്യാണ്‍ അന്ന യോജന വഴി നിരവധി പേര്‍ക്ക് ആനുകൂല്യം ലഭിക്കും. ഉച്ചയ്‌ക്ക് 1 മണിക്കാണ് റേഷന്‍ വിതരണം. അതേസമയം ക്ഷേത്രനിര്‍മാണ ചുമതലയുള്ള രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അംഗങ്ങളോടൊപ്പം കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് യോഗി ആദിത്യനാഥ് അയോദ്ധ്യ സന്ദര്‍ശിക്കുക. ഭൂമിപൂജ ദിനമായ ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക പൂജകളിലും ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും. രാം ലല്ല ക്ഷേത്രവും യോഗി സന്ദര്‍ശിക്കും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ശ്രീരാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമിപൂജയും തറക്കല്ലിടല്‍ ചടങ്ങും നടന്നത്. ക്ഷേത്രത്തിന്റെ രൂപകല്‍പന സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തുക വെല്ലുവിളിയായിരുന്നുവെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. അയോദ്ധ്യയില്‍ 70 ഏക്കര്‍ ഭൂമിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2023 അവസാനത്തോടെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനാകുമെന്നും നിര്‍മാണം 2025ഓടെ പൂര്‍ത്തിയാകുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്
















Comments