ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനാ മേധാവി ആർ.കെ.എസ്.ബദൗരിയ ഇസ്രായേ ലിലെത്തി. ഇസ്രയേൽ വ്യോമസേനാ മേധാവി മേജർ ജനറൽ അമീകാം നർക്കിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. പ്രതിരോധ രംഗത്തെ സഹകരണമാണ് പ്രധാനമായും ഇരു രാജ്യങ്ങളും ഉറപ്പുവരുത്തുകയെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.
പ്രതിരോധ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഇന്ത്യയുടെ ഉറ്റ സുഹൃത്താണ് ഇസ്രയേൽ. വിവിധ മേഖലകളിലെ സഹകരണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും വ്യോമസേന രംഗത്തെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്നും വ്യോമസേന അറിയിച്ചു.
റഫേൽ വിമാനങ്ങൾ എത്തിതുടങ്ങിയതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജിച്ചിരിക്കുകയാണ്. ലഡാക്കിൽ ചൈനക്കെതിരെ ഇസ്രയേലിന്റെ ഡ്രോണുകളാണ് ഇന്ത്യക്ക് സഹായമാകുന്നത്. മിസൈൽ വേധ പീരങ്കികളും അതിന്റെ അനുബന്ധ റഡാറുകളുടെ കാര്യത്തിലും ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ലോകോത്തരമാണ്. കാലങ്ങളായി ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ പുതിയ ഭരണകൂടവും ഏറെ പ്രതീക്ഷയാണ് പുലർത്തുന്നത്.
















Comments