ബെയ്ജിങ്: മഹാമാരിയെ അതിവേഗം പ്രതിരോധിച്ചെന്ന ചൈനീസ് അവകാശ വാദത്തിന് തിരിച്ചടിയായി കൊറോണ വ്യാപനം. ഏറെ അപകടകാരിയായ ഡെല്‍റ്റ വകഭേദമാണ് ഒരിടവേളയ്‌ക്ക് ശേഷം ചൈനയില്‍ വ്യാപകമാകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 62 രോഗികള്‍ക്കും മനുഷ്യ കോശങ്ങളിലേക്ക് അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദം പിടിപെട്ടതായി സ്ഥിരീകരിച്ചു. ജാങ് സൂ, ഹനാന്‍, ബെയ്ജിങ്, യുന്നാന്‍, ഹ്യൂബെ മേഖലകളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതര രാജ്യങ്ങളില്‍ നിന്നെത്തിയ 23 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം പുതിയ കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡെല്‍റ്റ വകഭേദത്തിലൂടെ തുടര്‍ച്ചയായി രോഗികളുണ്ടാകുന്ന സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു. വരും ദിവസങ്ങളില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് ചൈനീസ് ഭരണകൂടത്തിന്റെ ഉദ്ദേശ്യം. ജിയാങ്‌സു പ്രവിശ്യയില്‍ മാത്രം 92 ലക്ഷം ആളുകളെ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ലക്ഷകണക്കിന് പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോഴും ചൈനയില്‍ ജനജീവിതം സാധാരണ ഗതിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം.
















Comments