തിരുവനന്തപുരം : സൗദി അറേബ്യയിലെ ജയലിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശിയ്ക്ക് മോചനം. വിദേശ രാജ്യത്തെ തടവിൽ കഴിഞ്ഞിരുന്ന കൂത്തുപറമ്പ് സ്വദേശി പീതാംബരനാണ് ജയിൽ മോചിതനായി രാജ്യത്തെത്തിയത്. 12 വർഷത്തോളമാണ് ഇയാൾ തടവിൽ കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ഇടപെടൽ മൂലമാണ് താൻ തിരികെയെത്തിയത് എന്ന് പീതാംബരൻ പറയുന്നു.
സൗദിയിലെ ഒരു സ്ഥാപനത്തിലാണ് പീതാംബരൻ ജോലി ചെയ്തിരുന്നത്. സഹപ്രവർത്തകരായ വിദേശികൾ സ്ഥാപനത്തിൽ വൻ തട്ടിപ്പ് നടത്തി മുങ്ങി. ഇതോടെ സൗദി പോലീസ് പീതാംബരനെ പിടികൂടി. 12 വർഷത്തോളമാണ് ചെയ്യാത്ത കുറ്റത്തിന് പീതാംബരൻ ശിക്ഷ അനുഭവിച്ചത്.
ഇതിനിടെ ഇയാളെ തിരികെ എത്തിക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പ്രദേശവാസിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. ജൂൺ 13 നാണ് പ്രധാന മന്ത്രിയ്‌ക്ക് അപേക്ഷ നൽകിയത്. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സൗദിയിലുള്ള ഇന്ത്യൻ എംബസിയെ വിരമറിയിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഒരു മാസത്തോടെ പീതാംബരനെ രാജ്യത്തെത്തിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായതായും കുടുംബാംഗങ്ങൾ പറയുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പീതാംബരനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും മറ്റ് ബിജെപി പ്രവർത്തകരും എത്തി. നാട്ടിലേയ്‌ക്ക് തിരികെ എത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്നു പീതാംബരന്റെ പ്രതികരണം.
















Comments