മുംബൈ : അശ്ലീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അഭിനേത്രി ഷെര്‍ലിന്‍ ചോപ്രയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം. ബോളിവുഡ് താരവും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത് ക്രൈംബ്രാഞ്ച് പോലീസിന്റെ പ്രോപ്പര്‍ട്ടി സെല്ലാണ്. മൊഴി രേഖപ്പെടുത്താന്‍ ഇതിന് മുമ്പും ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. അശ്ലീല ചലച്ചിത്രങ്ങളുടെ നിര്‍മാണം, വില്‍പ്പന തുടങ്ങിയ നിയമലംഘനങ്ങളാണ് ഷെര്‍ലിന്‍ ചോപ്രക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രമുഖ വ്യവസായിയും ബോൡവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ഉള്‍പ്പെട്ട കേസിലാണ് ഷെര്‍ലിന്‍ ചോപ്രയെ ചോദ്യം ചെയ്യുന്നത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അറസ്റ്റിലായ രാജ് കുന്ദ്ര. ഇയാളോടൊപ്പം സഹായി റയാന്‍ തോര്‍പയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മാല്‍വാനി പോലീസ് സ്‌റ്റേഷനില്‍ പരാതികളെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ് കുന്ദ്ര ഉള്‍പ്പെടെ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
















Comments