തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതല്‍ പിജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക്. കൊവിഡിതര ചികിത്സയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. നേരത്തെ ഇതുസംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പിജി ഡോക്ടര്‍മാര്‍ കത്ത് നല്‍കിയിട്ടുണ്ട്. അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ കഴിഞ്ഞ തിങ്കളാഴ്ച സൂചനാപണിമുടക്കും നടത്തിയിരുന്നു.
















Comments