ന്യൂയോർക്ക്: താലിബാൻ ഭീകരർ ആക്രമിച്ച് മുന്നേറുന്ന പശ്ചാത്തലത്തിൽ അഫ്ഗാൻ വിഷയം ഇന്ന് യു.എൻ. രക്ഷാ സമിതി ചർച്ചചെയ്യും. അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ കാലയളവിൽ അഫ്ഗാനോടുള്ള ഇന്ത്യയുടെ താൽപ്പര്യം ഏറെ നിർണ്ണായകമാണ്. രക്ഷാ സമിതിയിൽ തങ്ങളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കണമെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് ആത്മർ ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എൻ.സുരക്ഷാ കൗൺസിൽ യോഗത്തിൽ അമേരിക്കയുടെ സൈനിക പിന്മാറ്റവും താലിബാൻ ആക്രമണം വർദ്ധിച്ചതും ചർച്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. അഫ്ഗാന്റെ അഭ്യർത്ഥന മാനിച്ചാണ് അദ്ധ്യക്ഷനെന്ന നിലയിൽ ഇന്ത്യ വിഷയം അടിയന്തിര ചർച്ചയ്‌ക്കെ ടുക്കുന്നത്. ഹെറാത്തിലെ യു.എൻ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണം താലിബാന് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന.
അഫ്ഗാനിലെ ഭീകരാക്രമണത്തിൽ താലിബാനൊപ്പം വിദേശ രാജ്യങ്ങളിലെ ഭീകരരുടെ ഇടപെടലും സുരക്ഷാ സമിതിക്ക് മുമ്പാകെ വരുന്നുണ്ട്. അത്തരം തെളിവുകളിൽ സമീപകാലത്ത് അഫ്ഗാനും അമേരിക്കയും സഖ്യസേനയും ഒരുപോലെ വിമർശിച്ചത് പാകിസ്താനെയാണ്. ഇന്ത്യ അദ്ധ്യക്ഷ സ്ഥാനത്തെത്തിയതിൽ ഏറെ വിറളി പൂണ്ട അവസ്ഥയിലാണ് പാകിസ്താൻ. അഫ്ഗാൻ വിഷയം പാകിസ്താനെ കാര്യമായി പരിക്കേൽപ്പിക്കുമെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Comments