ന്യൂഡൽഹി : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇറാൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത റെയ്‌സി അധികാത്തിലേറിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനങ്ങളും ജയ്ശങ്കർ റെയ്‌സിയെ അറിയിച്ചു.
പുതിയ പ്രസിഡന്റ് അധികാരത്തിലേറുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെയാണ് ജയ്ശങ്കർ ഇറാനിലെത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്ത എസ് ജയ്ശങ്കർ റെയ്‌സിയ്‌ക്ക് എല്ലാവിധ ആശംസകളും അറിയിച്ചു. ഈ മാസം രണ്ടാമത്തെ തവണയാണ് റെയ്‌സിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള റെയ്‌സിയുടെ പ്രതിബദ്ധത വ്യക്തമായിരുന്നു എന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. യോഗത്തിൽ പ്രാദേശിക പ്രശ്‌നങ്ങളും ചർച്ചയായി. അഫ്ഗാനിൽ വർദ്ധിച്ചുവരുന്ന താലിബാൻ ആക്രണങ്ങൾ സംബന്ധിച്ചും ഇരു നേതാക്കളും തമ്മിൽ ചർച്ച നടന്നതായാണ് വിവരം.
















Comments