കുഷാഖിന്റെ വരവോടെ ഇന്ത്യയിൽ വൻ ജനപ്രീതി നേടി ചെക്ക് വാഹന നിർമ്മാതാക്കളായ സ്‌കോഡ. കമ്പനിയുടെ ഏറ്റവും പുതിയ മിഡ്-സൈഡ് എസ്.യു.വി മോഡലാണ് കുഷാഖ്. അടുത്ത മാസം ഇന്ത്യയിലെ 100 നഗരങ്ങളിലേക്ക് കൂടി വിപണി വിപുലീകരിക്കുകയാണ് കമ്പനി.
ബിൽവാര, ഫരിദാബാദ്, നവ്‌സരി, വാപി, ഹർദോയി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഷോറൂമുകൾ തുറക്കും.
നിലവിൽ 85 നഗരങ്ങളിലാണ് സ്‌കോഡയുടെ വിപണിയുള്ളത്. അടുത്ത വർഷത്തോടെ 225 നഗരങ്ങളിലേക്ക് വിപണി വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുഷാഖ് അവതരിപ്പിച്ചതിനുശേഷം ഏകദേശം 200 ഡീലർഷിപ്പ് അപേക്ഷകളാണ് കമ്പനിക്ക് ലഭിച്ചത്.
10.49 ലക്ഷമാണ് കുഷാഖിന്റെ എക്‌സ്‌ഷോറൂം വില. പ്രതിദിനം 50ഓളം വണ്ടികൾ വിൽക്കുന്നുണ്ട്.1.0 ലിറ്റർ, 1.5 ലിറ്റർ ടിഎസ്‌ഐ എഞ്ചിൻ ഓപ്ഷനുകളിലാണ് കുഷാഖിനെ അവതരിപ്പിച്ചത്. നിലവിൽ 1.0 ലിറ്റർ പതിപ്പിന്റെ വിൽപന മാത്രമാണ് കമ്പനി ആരംഭിച്ചത്. 12.63 ലക്ഷം മുതൽ 17.45 ലക്ഷം വരെയാണ് 1.0 പെട്രോൾ മാനുവലിന്റെ ഓൺറോഡ് വില. 1.0 പെട്രോൾ ഓട്ടമാറ്റിക്കിന് 16.98 ലക്ഷം മുതൽ 19.34 ലക്ഷം വരെയാണ് ഓൺറോഡ് വില. കുഷാഖിന്റെ വരവോടെ സ്‌കോഡ കൂടുതൽ ജനപ്രീതിനേടും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മുമ്പ് ഇറങ്ങിയ ഒക്ടേവിയ, റാപിഡ് എന്നീ മോഡലുകൾ വൻ ജനശ്രദ്ധ നേടിയിരുന്നു. ഇന്ത്യക്കുവേണ്ടി പകുതിയിലധികം ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ മോഡൽ എന്ന പ്രത്യേകതകൂടി കുഷാഖിനുണ്ട്.
















Comments