മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെ വസതിയിലുള്‍പ്പെടെ നാലിടത്ത് ബോംബ് വയ്‌ക്കുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ഫോണ്‍ സന്ദേശം നല്‍കിയതായി കരുതുന്ന രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. ഭീഷണി സന്ദേശം വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം.
നഗരത്തിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് നേരെയും ബച്ചന്റെ വസതിയിക്ക് നേരെയുമാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ബൈസുള്ള, ദാദര്‍ എന്നീ സ്റ്റേഷനുകളിലും ബച്ചന്റെ വസതിയിലും ബോംബ് സ്‌ക്വാഡെത്തി തിരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
Comments