കാബൂൾ: അഫ്ഗാനിസ്ഥാനിൽ സിഖ് ഗുരുദ്വാരയിൽ നിന്ന് താലിബാൻ നീക്കം ചെയ്ത മതപതാക പുനഃസ്ഥാപിച്ചു. പക്തിയ പ്രവിശ്യയിലെ ഗുരുദ്വാരയിൽ ഉയർത്തിയ നിഷാൻ സാഹിബ് എന്ന പതാകയാണ് താലിബാൻ വെള്ളിയാഴ്ച നീക്കം ചെയ്തത്. എന്നാൽ അന്തരാഷ്‌ട്ര സമ്മർദ്ദത്തെ തുടർന്ന് അഫ്ഗാൻ സുരക്ഷാസേന ഗുരുദ്വാര സന്ദർശിക്കുകയും പതാക പുനഃസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.
ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ സംഭവത്തിൽ അപലപിച്ചിരുന്നു. ഇത്തരത്തിൽ മുമ്പും സിഖ് വിഭാഗത്തിന് നേരെ താലിബാൻ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സിഖ് നേതാവായ നേദൻ സിംഗിനെ താലിബാൻ തട്ടിക്കൊണ്ട് പോയിരുന്നു. പിന്നിട് ഇന്ത്യ ഉൾപ്പെടെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ സമർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ മോചിപ്പിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ ഐഎസ് ഭീകരരും സിഖുക്കാർക്കെതിരെ ആക്രമണം നടത്തി. കാബൂളിലുണ്ടായ ആക്രമണത്തിൽ മുപ്പതോളം സിഖുക്കാരാണ് അന്ന് കൊല്ലപ്പെട്ടത്.
















Comments