ന്യൂഡൽഹി: ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രക്ക് അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ ആർമിയിലെ ഡെപ്യൂട്ടി സുബേദാറാണ് നീരജ് ചോപ്ര. യഥാർത്ഥ സൈനികനെ പോലെയുള്ള പ്രകടനമാണ് ഒളിമ്പിക്‌സ് വേദിയിൽ കാണാനായതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം. ഇന്ത്യൻ സായുധ സേനയ്ക്കും രാജ്യത്തിനും അഭിമാനമെന്നാണ് സംയുക്ത മേധാവി ബിവിൻ റാവത്ത് കുറിച്ചത്.
ഇച്ഛാശക്തിയുണ്ടെങ്കിൽ എല്ലാ പ്രതിസന്ധികളേയും അനായാസം കീഴ്‌പ്പെടുത്താം എ്ന്ന് നീരജ് ചോപ്ര തെളിയിച്ചു. രാജ്യത്തിനും ഇന്ത്യൻ ആർമിയ്‌ക്കും അഭിമാനമാണ് നീരജെന്നാണ് ബിപിൻ റാവത്ത് കുറിച്ചത്. കരസേന മേധാവി എം.എം നരവാനെയും നീരജിനെ അഭിനന്ദിച്ച് എത്തിയിരുന്നു. രാജ്യമെമ്പാടുമുള്ള നിരവധി പേരാണ് നീരജിന്റെ നേട്ടത്തിൽ ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.
ലോകവേദിയിൽ ത്രിവർണ്ണ പതാക പാറിച്ചത് ഇന്ത്യൻ കരസേനയിലെ ഒരു ഉദ്യോഗസ്ഥനാണെന്നത് സ്വർണ്ണത്തിന്റെ തിളക്കം കൂട്ടുന്നുവെന്നാണ് ഉയരുന്ന പ്രതികരണങ്ങൾ.
Comments