സൂററ്റ്: അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യവസ്തുക്കൾ കൊണ്ട് ശിൽപങ്ങൾ ഒരുക്കി നഗരത്തിൽ സ്ഥാപിച്ച് മാതൃകയാകുകയാണ് സൂററ്റ് മുൻസിപ്പൽ കോർപ്പറേഷൻ
കോർപ്പറേഷന്റെ കീഴിലുള്ള വിവിധ സർക്കിളുകളുടെയും പ്രദേശങ്ങളുടെയും സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് ശിൽപങ്ങൾ നിർമ്മിച്ചത്. മാലിന്യങ്ങൾ ശേഖരിക്കുകയും വിവിധ കലാകാരന്മാരെയും യുവാക്കളെയും ഉൾപ്പെടുത്തി 58 ശില്പങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഈ ശിൽപങ്ങൾ വിവിധ സാമൂഹിക സന്ദേശങ്ങൾ നൽകുന്നുവെന്നും മുനിസിപ്പൽ കമ്മീഷണർ ബഞ്ചനിധി പാനി പറഞ്ഞു
പ്രകൃതിയിലും പൊതു സ്ഥലങ്ങളിലും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് ഒരു രാക്ഷസനെ നിർമ്മിച്ചു.ഡുമാസ് പ്രദേശത്ത് പ്ലാസ്റ്റിക് ഉപയോഗം വളരെ കൂടുതലാണ്. ഈ പ്രദേശത്താണ് രാക്ഷസന്റെ പ്രതിമ സ്ഥാപിച്ചത്. ഈ പ്രദേശത്ത് നിന്ന് കോർപ്പറേഷൻ ശേഖരിച്ച കുപ്പികളിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
സൈക്ലിംഗ്, പ്ലാന്റേഷൻ, സ്വച്ഛ് ഭാരത്, ബേഠി ബച്ചാവോ ബേഠി പഠാവോ എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നൽകുന്ന ശിൽപങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
Comments