തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ നാളെമുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറായതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവെച്ചത്. ചൊവ്വാഴ്ച പി.ജി ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്താമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ മാസങ്ങളായി ഡോക്ടർമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് സംഘടന വ്യക്തമാക്കി.
സർക്കാർ മെഡിക്കൽ കോളജുകളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, പഠനസൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, കൊറോണ മൂലം ഭാഗികമായി മുടങ്ങിയ മെഡിക്കൽ പിജി വിദ്യാർഥികളുടെ പഠനവും പരിശീലനവും പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. അതിനുശേഷവും ആരോഗ്യവകുപ്പ് ചർച്ചയ്‌ക്ക് തയ്യാറാകാതെ വന്നപ്പോഴാണ് നാളെമുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
















Comments