ശ്രീനഗർ : ഭീകരരോടും, അവരെ പിന്തുണയ്‌ക്കുന്നവരോടും ദയകാണിക്കില്ലെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരിന്റെ മണ്ണിൽ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ കശ്മീരിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയിലേക്കും അക്രമങ്ങളിലേക്കും വഴിമാറിയ യുവാക്കൾ തെറ്റ് തിരുത്തണം. നല്ലൊരു ജീവിതത്തിലേക്ക് മടങ്ങിവരണം. ജമ്മു കശ്മീരിലെ യുവാക്കളിലും കുട്ടികളിലും മതപുരോഹിതർക്ക് ശ്രദ്ധവേണം. ഇത് തെറ്റായ വഴി സ്വീകരിക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ വികസനമാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. സൂഫി സന്യാസിമാരുടെ മണ്ണാണ് കശ്മീർ. ഭീകരവാദം സ്വീകരിച്ചവരോട് തിരികെ വരാൻ ആവശ്യപ്പെടുന്നു. യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് അക്രമങ്ങളിലേക്ക് നയിക്കുന്നവരോട് ഒന്നു മാത്രമാണ് പറയാനുള്ളത്. നിങ്ങൾ കളിക്കുന്നത് ഇവരുടെ ജീവിതം വെച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ ഇന്ത്യൻ എക്കണോമിക് സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കശ്മീർ സ്വദേശി തൻവീറിനെ അദ്ദേഹം പ്രശംസിച്ചു.
















Comments