ആലപ്പുഴ : മാന്നാർ വില്ലേജ് ഓഫീസിനുള്ളിൽ ജീവനക്കാരുടെ മദ്യപാനം. രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമുടി സ്വദേശി അജയകുമാർ, പാറശ്ശാല സ്വദേശി ജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. രാത്രിയായിരുന്നു സംഭവം.
രാത്രി ഓഫീസിനുള്ളിൽ വെളിച്ചവും ആൾപെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ ബിജെപി പ്രവർത്തകരും നാട്ടുകാരും വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് വില്ലേജ് ഓഫീസിനുള്ളിൽ മദ്യലഹിരിയിലായ രണ്ടു പേരെയും പിടികൂടിയത്. കുരട്ടിശ്ശേരി വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറാണ് ജയകുമാർ.
















Comments