ന്യൂഡൽഹി: ദ്വാരകയില്‍ ഹജ്ജ് ഹൗസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധത്തിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ദ്വാരകയിലെ 94 കോടി രൂപയുടെ ഹജ്ജ് ഹൗസ് നിർമ്മാണം നിർത്തിവെയ്‌ക്കണമെന്ന മഹാപഞ്ചായത്തിന്റെ തീരുമാനത്തിനെതിരെയാണ് അടിയന്തിരപ്രമേയ നോട്ടീസ് നൽകിയത്. ഹജ്ജ് നിർമ്മാണത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് മഹാപഞ്ചായത്ത് കൂടിയത്.
മഹാപഞ്ചാത്തിൽ മുസ്ലീം മതവിശ്വാസികൾക്കെതിരായ തീരുമാനമാണ് എടുത്തത്. ദ്വാരകയിൽ ഹജ്ജ് ഹൗസ് നിർമ്മാണം ആരംഭിക്കണം. ഹജ്ജ് ഹൗസ് നിർമ്മാണം എതിർക്കുന്നതിന് വേണ്ടിയാണ് മഹാപഞ്ചായത്ത് കൂടിയത്. യോഗത്തിൽ മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നുവെന്നും ഇതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഒവൈസി ചൂണ്ടിക്കാട്ടി. നീതിയും നിയമ നടപടിയും ആവശ്യപ്പെടുന്നത് തമാശയായിട്ടാണ് പോലീസുകാർ പോലും കാണുന്നത്. തങ്ങളുടെ ആവശ്യത്തിനെതിരെ ഒരു പരിഗണനയും നൽകുന്നില്ലെന്നും ഒവൈസി പറഞ്ഞു.
ഡൽഹിയിലെ ഹജ്ജ് ഹൗസ് നിർമ്മാണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. ദ്വാരക സെക്ടർ 22 ലാണ് ഹജ്ജ് ഹൗസ് ആരംഭിക്കാൻ ആം ആദ്മി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദ്വാരക സെക്ടർ 11 ൽ മസ്ജിദ് നിലനിൽക്കുമ്പോൾ ഹജ്ജ് ഹൗസ് നിർമ്മിക്കാനുള്ള തീരുമാനം സാഹോദര്യത്തിനും, സമാധാനത്തിനും ഭംഗം വരുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ ഹജ്ജ് ഹൗസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് മുസ്ലീം ജനസംഖ്യ വളരെ കുറവും ആണ്.
രണ്ട് വർഷം മുൻപ് ആം ആദ്മി സർക്കാർ ഹജ്ജ് ഹൗസിന്റെ മാതൃക തയ്യാറാക്കിയിരുന്നു. 94 കോടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഡൽഹിയിലെ റൗസ് അവന്യുവിലുള്ള ഹജ് മൻസിലിലാണ് ഹജ്ജ് ഓഫീസ് പ്രവർത്തിക്കുന്നത്.
















Comments