ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു അബദ്ധം പറ്റുന്ന നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. വളരെ വിലകൂടിയ പല സാധനങ്ങളും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നമ്മുടെ വീട്ടില്‍ എത്തുന്നത് അതിന്റെ കാല്‍ ഭാഗം പോലും വിലയില്ലാത്ത സാധനങ്ങളാണ്. അത്തരത്തില്‍ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
ആമസോണില്‍ നിന്നും 4000 രൂപയുടെ സാധനം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് 10 രൂപ വിലയുള്ള സാധനമാണ്. വേലൂപ്പാടം അടാട്ടുകാരന്‍ ബിജുവാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. ഈ മാസം ഒന്നിനാണ് ബിജു തന്റെ ഓഫീസ് അഡ്രസ്സില്‍ 4000 രൂപ വിലയുള്ള ഡ്രോണ്‍ ആമസോണിലൂടെ ബുക്ക് ചെയ്തത്.
എന്നാല്‍ ബിജുവിനെ തേടിയെത്തിയത് 10 രൂപ വിലയുള്ള രണ്ട് ബിസ്‌കറ്റ് പായ്‌ക്കറ്റുകളാണ്. ഓഫീസ് അഡ്രസ്സില്‍ തനിക്ക് വന്ന പാഴ്‌സല്‍ വീട്ടില്‍ എത്തിയ ശേഷമാണ് ബിജു തുറന്നു നോക്കിയത് അപ്പോഴാണ് ഡ്രോണിനു പകരം രണ്ട് പാര്‍ലേജി ബിസ്‌കറ്റ് പായ്‌ക്കറ്റ് കണ്ടത്. അതോടെ ആമസോണ്‍ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിച്ച് ബിജു പരാതി സമര്‍പ്പിക്കുകയും ചെയ്തു. ആമസോണില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ അനുഭവപ്പെടാറുണ്ട്.
Comments