ലണ്ടൻ: ബുർക്കിന ഫസോയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 12 സൈനികർ വധിക്കപ്പെട്ടു. തെക്കൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫസോയിലെ ഭീകര സംഘങ്ങൾക്ക് നേരെയാണ് സൈന്യം ഏറ്റുമുട്ടിയത്.
വടക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികർ വധിക്കപ്പെട്ടത്. ഏഴു സൈനികർ ഭീകരരുടെ പിടിയിലാണെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ നൽകുന്ന വിവരം. സൈന്യം ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
മാലിയുമായി അതിർത്തി പങ്കിടുന്ന ബുർക്കിനോ ഫസോയിലെ ഒരു ഗ്രാമത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്. തുയേനി സമൂഹം അധിവസിക്കുന്ന മേഖലയിലാണ് ഭീകരർ തമ്പടിച്ചത്. രണ്ടാഴ്ച മുന്നേ പ്രമുഖ ഭീകരസംഘടനകളുടെ രണ്ട് നേതാക്കളെ സൈന്യം ഇതേ മേഖലയിൽ വകവരുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഭീകരർ സൈനികരെ ആക്രമിച്ചത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ ബോക്കോ ഹാറാം വിഭാഗം ഐ.എസ്സുമായി ചേർന്നാണ് വൻതോതിൽ ആക്രമണം അഴിച്ചുവിടുന്നത്. അധികം ജനവാസമില്ലാത്ത ഗ്രാമങ്ങളിൽ താവളമടിച്ചും സ്വത്ത് കൊള്ളയടിച്ചും ജനങ്ങളെ ബന്ദിയാക്കിയുമാണ് ഭരണകൂടങ്ങളെ ഭീകരർ സമ്മർദ്ദത്തിലാക്കുന്നത്.
















Comments