ന്യൂയോർക്ക്: സമുദ്രസുരക്ഷയിലും സമുദ്രത്തിലൂടെയുള്ള വാണിജ്യരംഗത്തും ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായി രംഗത്തുണ്ടാകുമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ധ്യക്ഷനെന്ന നിലയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തത്. ഈ മാസം മുഴുവൻ സുരക്ഷാ സമിതി യോഗത്തിൽ ഇന്ത്യയാണ് അദ്ധ്യക്ഷത വഹിക്കുന്നത്. സമുദ്രമേഖലയിലെ സുരക്ഷയിൽ ആഗോളതലത്തിലെ പങ്കാളിത്തമെന്ന വിഷയത്തെ ഊന്നിയാണ് നരേന്ദ്രമോദി സംസാരിച്ചത്.

അഞ്ചുവിഷയങ്ങളാണ് സമുദ്ര സുരക്ഷയും വാണിജ്യരംഗവും ചർച്ച ചെയ്യുന്പോൾ ലോകരാജ്യങ്ങൾ പരിഗണിണം. സമുദ്രം നമ്മുടെ ഏറ്റവും വലിയ സമ്പത്താണ്. ഇന്ന് കടൽക്കൊള്ളക്കാരും ഭീകരരുമാണ് സമുദ്രത്തെ ഭരിക്കുന്നത്. ഇതിന് എല്ലാ രാജ്യങ്ങളും ഒരു പോലെ ഉത്തരവാദികളാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഓരോ രാജ്യങ്ങളും അതാത് മേഖലയിലെ സുരക്ഷയ്‌ക്കൊപ്പം മറ്റ് രാജ്യങ്ങളുമായി വാണിജ്യപാതയിലെ സുരക്ഷയിൽ ഏറെ ശ്രദ്ധചെലുത്തണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങളിലും സമുദ്രതീരത്തെ രാജ്യങ്ങൾ തുല്യമായി കഷ്ടനഷ്ടങ്ങൾ സഹിക്കുന്നവരാണ്. പരസ്പരം ആശ്രയിക്കേണ്ട അത്തരം അവസ്ഥയിൽ ഏതൊക്കെ കാര്യങ്ങളിൽ സ്ഥിരമായ സംവിധാനം വേണമെന്നതിൽ ചർച്ച നടക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു. സമുദ്രസുരക്ഷയിൽ എല്ലാ രാജ്യങ്ങളുടേയും തുല്യപങ്കാളിത്തമാണ് വേണ്ടതെന്നും ഒരു രാജ്യത്തിന്റെ മാത്രം ആശയങ്ങളോ തീരുമാനങ്ങളോ പ്രശ്‌നപരിഹാരത്തിന് ഉതകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
സമുദ്രം വഴിയുള്ള വാണിജ്യമാണ് മറ്റൊരു പ്രധാന മേഖല. ആയിരക്കണക്കിന് വർഷം മുന്നേ സമുദ്രത്തിലൂടെ നടത്തിയ വാണിജ്യ യാത്രകൾ നരേന്ദ്രമോദി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഭാരതം എന്നും സുതാര്യവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ സമുദ്രയാത്രകളും വാണിജ്യവുമാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവും സ്വതന്ത്രവുമായ വാണിജ്യപാതയുണ്ടാകണം. എല്ലാ രാജ്യങ്ങളുടെ സൈനിക വ്യവസ്ഥയേയും പരസ്പരം പരിഗണിക്കണം. അത് വഴി വിശ്വശാന്തിയും സ്ഥിരതയും പുലരണം. ഇന്ത്യ ബംഗ്ലാദേശുമായി സമുദ്രതീരം പങ്കുവെച്ച് എടുത്ത നയം ഏറെ ഫലപ്രദമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
സുനാമി, ചുഴലിക്കാറ്റ്, മലിനീകരണം എന്നിവ നേരിടാൻ ഭാരതം എന്നും മുന്നിലുണ്ട്. കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ശക്തമായിട്ടാണ് നേരിടുന്നത്. ഒപ്പം ഇന്ത്യൻ മഹാസമുദ്രത്തിലെ എല്ലാ രാജ്യങ്ങൾക്കും സമുദ്രഗവേഷണത്തിനും സമുദ്രമലിനീകരണ വിഷയത്തിലും ഇന്ത്യ സഹായസഹസ്തവുമായി മുന്നിലുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയുടെ കാര്യത്തിൽ സമീപകാലത്ത് ഇന്ത്യ എല്ലാ രാജ്യങ്ങൾക്കും സഹായം നൽകുന്ന കാര്യവും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. സമുദ്രത്തിലെ വിഭവങ്ങളെ നാം എന്നും പരിരക്ഷിക്കണമെന്ന് എടുത്ത പറഞ്ഞ പ്രധാനമന്ത്രി കടലിൽ നിറയുന്ന പ്ലാസ്റ്റിക്, എണ്ണ എന്നിവയുണ്ടാക്കുന്ന വിപത്തിനെ ഒരുമിച്ച് നേരിടണമെന്നും പറഞ്ഞു. എല്ലാ സമുദ്ര പാതയിലും അതിർത്തി ലംഘിച്ചുള്ള അനധികൃതമായ മത്സ്യബന്ധനം ഓരോ രാജ്യവും കർശനമായി നിയന്ത്രിക്കണമെന്നും കൂട്ടിച്ചേർത്തു.
ഉത്തരവാദിത്വത്തോടെയുള്ള സമുദ്രസുരക്ഷയും വാണിജ്യത്തിനുമായി എല്ലാവരും പരസ്പരം കൈകോർക്കേണ്ടത്. സമുദ്രശാസ്ത്ര രംഗത്തെ ഗവേഷണ പങ്കാളിത്തവും ഇതിന്റെ ഭാഗമാണ്. ഇതിന് രാജ്യങ്ങളുടെ സാമ്പത്തിക നിലയെ പരിഗണിച്ചുള്ള പങ്കാളിത്തമാണ് ആവശ്യം. ഇന്ത്യ ഇത്തരം എല്ലാ വിഷയത്തിലും ചർച്ചയിലും സുരക്ഷാ കൗൺസിൽ അംഗങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു.
















Comments