ന്യൂഡൽഹി: ഇന്ത്യക്ക് സർവ്വകാല നേട്ടം സമ്മാനിച്ച ഒളിമ്പിക്‌സ് ടീമംഗങ്ങളെ അനുമോദി ക്കുന്ന ചടങ്ങ് ഡൽഹിയിൽ ആരംഭിച്ചു.കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അത്യുജ്ജ്വല പ്രകടനം നടത്തി ഇന്ന് തിരികെ എത്തിയ പുരുഷഹോക്കി ടീമംഗങ്ങളടക്കം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മുൻ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും ചടങ്ങിൽ സന്നിഹിതനായിരുന്നു.
കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തിൽ കായികമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാരും മുഖ്യപരിശീലകരും ചടങ്ങിൽ സന്നിഹിതരാണ്. ഇന്ത്യക്ക് ടോക്കിയോവിൽ ഏക സ്വർണ്ണം നേടിതന്ന നീരജ് ചോപ്ര, വെള്ളിമെഡൽ ജേതാക്കളായ മീരഭായി ചാനു, രവി ദഹിയ, വെങ്കല മെഡൽ ജേതാക്കളായ ലവ്‌ലീന ബോർഗോഹെയിൻ, പി.വി.സിന്ധു എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
















Comments