ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ കേന്ദ്രത്തിന്റെ നിലപാട് കോടതിയെ അറിയിക്കും.
മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന വാർത്തകൾ സത്യമാണെന്ന് തെളിഞ്ഞാൽ, വിഷയം ഗൗരവമേറിയതായി മാറുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഐടി ആക്ട് പ്രകാരം കേസ് നൽകാമായിരുന്നുയെങ്കിൽ എന്തുകൊണ്ട് അന്ന് നൽകിയില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദ്യം ഉന്നയിച്ചു. പെഗാസസ് വാങ്ങിയതിനെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരാണ് പറയേണ്ടത് എന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
വൻ സാമ്പത്തിക ചിലവ് ഇതിന് വേണ്ടി വന്നതായും കപിൽ സിബിൽ വാദിച്ചിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.
















Comments