തിരുവനന്തപുരം : ഈ വർഷത്തെ ഓണച്ചന്തയിൽ നിന്നും മുഹറം എന്ന പേര് ഒഴിവാക്കി കൺസ്യൂമർ ഫെഡ്. മുസ്ലീം സംഘടനകളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. ഓണത്തോട് അനുബന്ധിച്ച് ഈ വർഷം സർക്കാർ സംഘടിപ്പിക്കുന്ന ചന്തയ്‌ക്ക് ഓണം- മുഹറം ചന്തയെന്നാണ് സർക്കാർ പേരിട്ടിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് കൺസ്യൂമർ ഫെഡ് ഉത്തരവിറക്കി. സഹകരണ ഓണം വിപണി എന്നാണ് ഇനി മുതൽ ഉപയോഗിക്കുക. ഓണച്ചന്തയുമായി ബന്ധപ്പെട്ട എഴുത്തുകളിലും മുഹറം എന്ന പേര് ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഓണ വിപണിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന ബാനറുകളിൽ നിന്നും പോസ്റ്ററുകളിൽ നിന്നും മുഹറം എന്ന പേര് നീക്കണമെന്നും ഉത്തരവിൽ പറയുന്നു.
വിപണി മേളയ്‌ക്ക് ഓണം-മുഹറം ചന്ത എന്ന് പേര് നൽകിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് മുസ്ലീം വിഭാഗങ്ങളിൽ നിന്നും ഉയർന്നത്. മുഹറം ആഘോഷമല്ലെന്നും, അതിനാൽ ഓണം – മുഹറം ചന്തയിൽ നിന്നും മുഹറം നീക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ഉൾപ്പെടെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സംഭവത്തിൽ ബിജെപിയും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മുഹറം ഒഴിവാക്കിയത്.
















Comments