വാഷിങ്ടണ്‍: വാക്‌സിന്‍ സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സമ്മാനങ്ങളായി വാഷിങ്ടണ്‍ ഡിസി. കൊറോണ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആപ്പിള്‍ എയര്‍പോഡാണ് പാരിതോഷികം. യുവജനങ്ങള്‍ക്കാണ് എയര്‍പോര്‍ഡ് സമ്മാനമായി നല്‍ക്കുക. വാഷിങ്ടണ്‍ മേയര്‍ മുരിയല്‍ ബൗസറാണ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ഭാഗ്യവാന്മാര്‍ക്ക് 25,000 ഡോളര്‍ സ്‌കോളര്‍ഷിപ്പും ഐപാഡുമാണ് മറ്റ് സമ്മാനങ്ങള്‍. ഇന്ന് മുതല്‍ 12 വയസ്സിനും 17 വയസ്സിനും ഇടയിയുളളവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ എയര്‍പോഡുകളും, ഐപാഡുകളും സ്‌കോളര്‍ഷിപ്പ് തുകയും, ഹെഡ് ഫോണുകളും ലഭിക്കുമെന്നാണ് മേയര്‍ തന്റെ ട്വീറ്റില്‍ അറിയിച്ചത്.
വാക്‌സിന്‍ കൃത്യമായി സ്വീകരിച്ചാല്‍ മാത്രമേ കൊറോണ വ്യാപനം തടയാന്‍ സാധിക്കുവെന്നും മേയര്‍ പറഞ്ഞു. രോഗവ്യാപനം തടയാനും മരണസംഖ്യ കുറയ്‌ക്കാനും വാക്‌സിനേഷന്‍ സ്വീകരിക്കുന്നതില്‍ മടികാണിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അമേരിക്കയിലെ മേരിലാന്‍ഡ്, മീഷിഗന്‍, ഒഹിയോ പോലുളള സംസ്ഥാനങ്ങള്‍ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കിയിരുന്നു.
Comments