ന്യുഡൽഹി : ഇന്ത്യയിലെ രണ്ട് പ്രധാന വാക്‌സിനുകളായ കോവിഷീൽഡും കൊവാക്‌സിനും ചേർന്നുളള മിശ്രിതത്തിന്റെ ഫലപ്രാപ്തിയെ കുറിച്ച് പഠനം നടത്താൻ ഡിസിജിഐയുടെ അനുമതി. ഇരു വാക്‌സിനുകളുടെയും മിശ്രിതം കൊറോണയെ പ്രതിരോധിക്കാൻ കൂടുതൽ ഫലപ്രദമാണെന്നും തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ നടപടി.
പഠനവും ക്ലിനിക്കൽ പരീക്ഷണങ്ങളും വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നടത്താനാണ് നിർദ്ദേശമെന്നാണ് സൂചന. ഇത് സംബന്ധിച്ച് പഠനം നടത്താൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിഷയ വിദഗ്‌ദ്ധ സമിതി ജൂലൈ 29 ന് ശുപാർശ ചെയ്തിരുന്നു.
ഈ പഠനം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐഎസിഎംആർ) നടത്തിയ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും, രണ്ട് കൊറോണ വാക്‌സിനുകൾ മിശ്രണം ചെയ്യുന്നത് മികച്ച സുരക്ഷയും രോഗപ്രതിരോധ ശേഷി ഫലങ്ങളും ഉണ്ടാക്കുമെന്നാണ് ഐഎസിഎംആർ പഠനത്തിൽ തെളിഞ്ഞത്.
ആദ്യ ഡോസായി കോവിഷീൽഡും രണ്ടാമത്തെ ഡോസായി കൊവാക്‌സിനും സ്വീകരിച്ചവരിലാണ് മികച്ച് കൊറോണ പ്രതിരോധ ശേഷി കണ്ടെത്തിയത്. 18 പേരെയാണ് നീരിക്ഷിച്ചത് 62 വയസ് ശരാശരി പ്രായമുള്ള 11 പുരുഷന്മാരും ഏഴ് സ്ത്രികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഉത്തർപ്രദേശിൽ നിന്നുളളവരാണ് പഠനത്തിന് വിധയേമായത്.
















Comments