മുബൈ : ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷയിൽ 20ന് വീണ്ടും വാദം തുടരും. അശ്ലീല ചിത്രം നിർമ്മിച്ചതിന്റെ പേരിലാണ് വ്യവസായി കൂടിയായ രാജ് കുന്ദ്ര അറസ്റ്റിലായത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കുന്ദ്രയെ മുംബൈ പോലീസാണ് കഴിഞ്ഞ മാസം സ്വവസതിയിൽ നിന്ന് അറസ്റ്റു ചെയ്തത്.
കുന്ദ്രക്ക് ജാമ്യം നൽകുന്നതിനെ പോലീസ് ശക്തമായി എതിർത്തു. ഇത്തരത്തിലുള്ള കേസുകളിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പുറത്തിറങ്ങിയാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും പോലീസ് വാദിച്ചു. ഏപ്രിലിൽ ഫയൽചെയ്ത എഫ്ഐആറിൽ തന്റെ പേരില്ലായിരുന്നു എന്നായിരുന്നു രാജ് കുന്ദ്രയുടെ വാദം. അന്നത്തെ കുറ്റപത്രത്തിൽ പേരുള്ളവർ ഇപ്പോൾ ജാമ്യം നേടി പുറത്തു നടക്കുയാണെന്നും കുന്ദ്രയുടെ അഭിഭാഷകൻ വാദിച്ചു.
ജാമ്യം നേടിയാൽ കുന്ദ്ര ഇതേ കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് മറുവാദം ഉന്നയിച്ചു. ഗുതുതര സ്വഭാവമുള്ള കേസാണിത്. എല്ലാ വീഡിയോകളും അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചു.
കേസിലെ പിടികിട്ടാപുള്ളി പ്രദീപ് ബക്ഷിയുടെ ബന്ധുകൂടിയാണ് കുന്ദ്രയെന്നും അതിനാൽ ജ്യാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. ബ്രിട്ടീഷ് പൗരത്വമുള്ള കുന്ദ്ര രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും കോടതിയിൽ വാദം ഉയർത്തി.
















Comments