മധ്യപ്രദേശ്: ഭോപ്പാലിൽ കോച്ചിംഗ് സെന്ററുകൾ തുറക്കാൻ ഇന്ന് മുതൽ അനുമതി. കൊറോണ പ്രോട്ടോകോൾ പാലിച്ച് 50 ശതമാനം വിദ്യാർത്ഥികളെ വച്ചാണ് ക്ലാസുകൾ ആരംഭിക്കുക. ജീല്ലാ കളക്ടർ അവിനാഷ് ലാവാനിയയാണ് അറിയിച്ചത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് കോച്ചിംഗ് സെന്ററുകൾ പൂർണ്ണമായും അടച്ചിരുന്നു. കഴിഞ്ഞ മാസം സർക്കാർ 9 മുതൽ 12ാം ക്ലാസുവരെയുളള കുട്ടികൾക്കായി 50 ശതമാനം പേരെ വച്ച് ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിച്ചു. കൊറോണ രണ്ടാം തരംഗം പടർന്നുപിടിച്ച സാഹചര്യത്തിൽ മധ്യപ്രദേശിലെ സ്‌കൂളുകൾ മെയിൽ അടച്ചിരുന്നു.
സംസ്ഥാനത്ത് നിലവിൽ കൊറോണ കേസുകൾ കുറവാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം കഴിഞ്ഞ് 24 മണിക്കൂറിനിടയിൽ 10 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Comments