മുംബൈ: പ്രമുഖ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ്കുന്ദ്ര ഉൾപ്പെട്ട അശ്ലീലച്ചിത്ര നിർമാണകേസ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറി. എസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തെ നയിക്കുകയെന്ന് മുംബൈ പോലീസ് അറിയിച്ചു.
മൊബൈൽ ആപ്ലിക്കേഷൻ വഴി അശ്ലീലച്ചിത്രങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മുഖ്യപ്രതിയാണ് രാജ്കുന്ദ്ര. ഹോട്ട്‌ഷോട്ട്‌സ് എന്നായിരുന്നു ആപ്ലിക്കേഷന്റെ പേര്. സംഭവം പുറത്തുവന്നതോടെ നിരവധി പരാതികളാണ് മുംബൈയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. പുതിയതായി നിയമിച്ച പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട എല്ലാ എഫ്.ഐ.ആറുകളും പരാതികളും കൈകാര്യം ചെയ്യും.
അശ്ലീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെവിടെയും രജിസ്റ്റർ ചെയ്ത പരാതികളും അധികാരപരിധി കണക്കിലെടുക്കാതെ അന്വേഷണത്തിന്റെ ഭാഗമാക്കുമെന്ന് പോലീസ് അറിയിച്ചു. രാജ്കുന്ദ്രയും സഹായി റയാൻ തോർപെയും സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബോംബെ ഹൈക്കോടതി നിരസിച്ചിരുന്നു. ഇരുവരും ജൂലൈയിലാണ് അറസ്റ്റിലായത്. തുടർന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്.
















Comments