അഹമ്മദാബാദ്: അതിർത്തി കാക്കുന്ന സൈനികർക്ക് രക്ഷാബന്ധൻ രാഖികൾ സമ്മാനിക്കാൻ സ്‌കൂൾ വിദ്യാർത്ഥികൾ. വഡോദര സ്‌കൂളിലെ വിദ്യാർത്ഥികളാണ് സൈനികർക്ക് രാഖി സമ്മാനിക്കുന്നത്. 30,000 രാഖികളാണ് ഇതിനായി വിദ്യാർത്ഥികൾ നിർമ്മിച്ചത്. സ്‌കൂൾ പ്രിൻസിപ്പാൾ സഞ്ജയ് ബച്ച്‌വയാണ് ഇതിനായി കുട്ടികൾക്ക് പ്രചോദനം നൽകിയത്.
കാർഗിൽ, സിയാച്ചിൻ, ഗാൽവാൻ, അരുണാചൽ അതിർത്തി , എന്നിവിടങ്ങളിൽ വിന്യസിച്ച സൈനികർക്ക് തപാൽ വഴിയാണ് രാഖികൾ കൈമാറുന്നത്. വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുക, സൈനികരെ ആദരിക്കുക എന്നീ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
സൈനികരോടുളള ആദരസൂചകമായാണ് രാഖികൾ നൽകുന്നത്. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്ന സൈനികർക്കായുളള പ്രാർത്ഥനകൂടിയാണ് രാഖികളെന്ന് വിദ്യാർത്ഥികളും പറഞ്ഞു. സൈനികർക്കായി യുഎസ്, ഓസ്ട്രേലിയ, കന്നഡ പോലുളള രാജ്യങ്ങളിൽ നിന്നും രാഖികൾ ലഭിക്കാറുണ്ടെന്ന് സഞ്ജയ് ബച്ച്‌വ പറഞ്ഞു. എല്ലാ വർഷവും രാഖികൾ ശേഖരിച്ച് ഇത്തരത്തിൽ അയച്ചുകൊടുക്കാറുണ്ട്. .
ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി നാള്‍ ജാതി മത വര്‍ഗ രാഷ്‌ട്രീയ ഭേദമെന്യേ ഭാരതീയര്‍ ഈ ഉത്സവം ആഘോഷിക്കുന്നു. തീര്‍ത്തും ഭാരതീയ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ആചാരമാണ് രക്ഷാബന്ധന്‍. രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു. ആ വിശ്വാസം എല്ലായ്പ്പോഴും രജപുത്ര സൈനികര്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.
















Comments