ന്യൂയോര്‍ക്ക്: ലോകത്തില്‍ കാലാവസ്ഥ വ്യതിയാനം അപകടകരമാം വിധം നിയന്ത്രണാതീതമാകുന്നുവെന്ന് യു എന്‍ കാലാവസ്ഥ വ്യതിയാന സമിതി റിപ്പോര്‍ട്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ലോകം അധികം വൈകാതെ തന്നെ നാശത്തിലേക്ക് കൂപ്പ് കുത്തുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ക്ക് ആഗോളതാപനം മന്ദഗതിയിലാക്കാന്‍ ശ്രമിക്കുന്നതിന് സമയമോ താല്‍പര്യമോ ഇല്ലെന്ന് യു എന്‍ കാലാവസ്ഥ വ്യതിയാന സമിതി വിമര്‍ശിച്ചു.
കാലാവസ്ഥ വ്യതിയാനം മാരകമായ ചൂട് തരംഗങ്ങള്‍, ഭീമാകാരമായ ചുഴലികാറ്റുകള്‍ ജലദൗര്‍ഭല്യം തൂടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും സമിതി ചൂണ്ടികാട്ടി. സമിതിയുടെ റിപ്പോര്‍ട്ടിനെ ‘മാനവികതയുടെ റെഡ് കോഡ്’ എന്നാണ് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറെസ് വിശേഷിപ്പിച്ചത്.
പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റവും ഹരിതഗൃഹവാതകങ്ങളും പ്രശ്‌നത്തിന് ആക്കം കൂട്ടുന്നു. ഇത് കാരണം 2040 ഓടെ ശരാശരി താപനില 1.5സിയും 2060ഒടെ 1.8സിയും ആകും. പ്രകൃതി ചൂഷണത്തിന് കുറവ് വരുത്തിയാല്‍ മാത്രമേ പ്രശ്‌നത്തിന് അല്‍പ്പമെങ്കിലും കുറവ് വരികയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ ജാഗ്രതയേറിയ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങളെ സഹായിക്കാന്‍ യുഎന്‍ സിഒപി 26 കാലാവസ്ഥാ സമ്മേളനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. സമ്മേളനം മൂന്ന് മാസത്തിനുള്ളില്‍ സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കും.
















Comments