ന്യൂയോർക്ക്: അഫ്ഗാനിലെ സ്ഥിതിഗതികളിൽ കടുത്ത ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്രസഭ. അഫ്ഗാൻ സുരക്ഷാ സൈന്യവും താലിബാൻ ഭീകരരും തമ്മിലുള്ള പോരാട്ടം സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിൽ ഐക്യരാഷ്‌ട്ര സഭ ആശങ്കയറിയിച്ചു. എല്ലാ മേഖലയിലേയും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് നിർദ്ദേശിച്ചു.
അഫ്ഗാനിലെ സ്ഥിതിഗതികൾ സഭയുടെ യോഗത്തിൽ വിശദീകരിക്കവേയാണ്
സാധാരണ ജനങ്ങളുടെ ദുരിതങ്ങളും സമാധാന സേനാംഗങ്ങളുടെ റിപ്പോർട്ടും ചർച്ചയായത്.
. ആയിരം സാധാരണക്കാർ ഇതുവരെ താലിബാന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതായും സഭ സ്ഥിരീകരിച്ചു. 18 പ്രവിശ്യകൾ നിലവിൽ താലിബാന്റെ കൈപ്പിടിയിലായെന്നും ഗുട്ടാറസ് സഭയെ അറിയിച്ചു.
34 പ്രവിശ്യ തലസ്ഥാനങ്ങളിൽ 18ഉം പൂർണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. അറുപത് ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന കാണ്ഡഹാർ നഗരം പിടിച്ചെടുത്തത് താലിബാന്റെ ഏറ്റവും വലിയ വിജയമായാണ് കണക്കാക്കുന്നത്. അഫ്ഗാന്റെ മറ്റ് ഇടങ്ങളിൽ നിന്നും കാബൂളിലേക്കുള്ള അഭയാർത്ഥി പ്രവാഹവും ശക്തമായിരിക്കുകയാണ്.
















Comments