പനാജി : സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ നാവിക സേന ത്രിവർണ പതാക ഉയർത്തുന്നതിനെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തോട് പ്രതികരിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ദേശവിരുദ്ധ ശക്തികളെ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുമായി മുന്നോട്ട് പോകാനും അദ്ദേഹം നാവിക സേനയോട് ആവശ്യപ്പെട്ടു.
സാന്റ് ജസിന്റോ ദ്വീപ് നിവാസികളാണ് സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച് രംഗത്ത് എത്തിയത്. ദേശവിരുദ്ധ ശക്തികളുടെ ഇത്തരം നീക്കങ്ങളെ ശക്തമായി അപലിക്കുന്നുവെന്ന് സാവന്ത് പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ബിജെപി സർക്കാർവെച്ചു പൊറുപ്പിക്കില്ല. ത്രിവർണ പതാക ഉയർത്താനുള്ള നീക്കങ്ങളുമായി നാവിക സേന മുന്നോട്ട് പോകണം. ഇക്കാര്യത്തിൽ ഗോവ പോലീസിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും സാവന്ത് ഉറപ്പു നൽകി.
ദ്വീപിൽ ത്രിവർണ പതാക ഉയർത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജസിന്തോ നിവാസികളിൽ നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിൽ സ്വതന്ത്ര്യദിനം ആഘോഷിക്കാനുള്ള നീക്കത്തിൽ നിന്നും നാവിക സേന പിൻമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നാഷണൽ കോൺഫറൻസ് പാർട്ടി (എൻസിപി) അദ്ധ്യക്ഷൻ ജോസ് ഫിലിപ്പ് ഡിസൂസയുടെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുന്നത്.
Comments