ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണ രോഗിയുടെ മരണം മറച്ചുവെച്ചുവെന്ന് പരാതി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നാണ് മകൾ ആരോപിച്ചു. ഹരിപ്പാട് സ്വദേശി ദേവദാസ്(55) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
ദേവദാസിന്റെ ഭാര്യ ആശുപത്രിയിൽ ഉണ്ടായിരുന്നുവെങ്കിലും ഇവരേയും വിവരം അറിയിച്ചിരുന്നില്ലെന്നാണ് മകളുടെ പരാതിയിൽ ആരോപിക്കുന്നത്. ഐസിയുവിൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്ന മറുപടി ലഭിച്ചതെന്നും മകൾ രമ്യ പറയുന്നു.
അതേസമയം കുടുംബത്തിന്റെ പരാതി മെഡിക്കൽ കോളേജ് അധികൃതർ തള്ളിയിട്ടുണ്ട്. സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ വിളിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.
















Comments