ലണ്ടൻ: ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ചറിയുടെ പിൻബലത്തിൽ ആതിഥേയർ പൊരുതുന്നു. ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് അടിത്തറ പാകിയത്. തുടർച്ചയായ രണ്ടാം ടെസ്റ്റിലും മികച്ച മുന്നേറ്റം കാഴ്ചവെച്ച റൂട്ട്, 200 പന്തിൽ 22-ാം ടെസ്റ്റ് സെഞ്ച്വറി തികച്ചു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 364 റൺസ് പിന്തുടരുന്ന ആതിഥേയർ മൂന്നാം ദിവസം രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ നാല് വിക്കറ്റിരിക്കേ 236-4 എന്ന നിലയിലാണ്. റൂട്ടിനൊപ്പം വിക്കറ്റ് കീപ്പർ ജോസ് ബട്ലറാണ് ക്രീസിൽ.
ഓപ്പണിങ്ങിനായി ഇറങ്ങിയ റോറി ജോസഫ് ബേൺസ് 136 പന്തിൽ നിന്ന് 49 റൺസും ഡൊമനിക് സിബ്ലി 44 പന്തിൽ നിന്ന് 11 റൺസും എടുത്ത് പുറത്തായി. ഹസീബ് റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്.
ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കളി തുടങ്ങിയത്. 48 റൺസുമായി ക്യാപ്റ്റൻ ജോ റൂട്ടും ആറ് റൺസോടെ ജോണി ബെയർസ്റ്റോയുമായിരുന്നു ക്രീസിൽ. എന്നാൽ 107 പന്തിൽ 57 റൺസ് എടുത്ത് ബെയർസ്റ്റോ പുറത്തായി.
ഓപ്പണർമാരായ റോറി ബേൺസിന്റെയും ഡൊമനിക് സിബ്ലിയുടെയും ഹസീബ് ഹമീദിന്റെയും വിക്കറ്റുകൾ ഇംഗ്ലണ്ടിന് രണ്ടാം ദിവസത്തിലെ നഷ്ടമായിരുന്നു.
















Comments