ബെംഗളൂരു: കർണാടകയിൽ കൊറോണ കേസുകൾ കുറഞ്ഞ ജില്ലകളിൽ സ്‌കൂളുകൾ തുറക്കും. രണ്ട് ശതമാനത്തിൽ താഴെ പോസിറ്റിവ് നിരക്കുളള ജില്ലകളിലെ 9 മുതൽ 12 വരെയുളള ക്ലാസുകൾ ആണ് തുറക്കുകയെന്ന് മുഖ്യ മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
എല്ലാ രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും വാക്‌സിൻ സ്വികരിക്കണം. വാക്‌സിനേഷൻ ഇല്ലാതെ സ്‌കൂൾ പരിസരത്ത് പ്രവേശിക്കാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വിഷയത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ തയ്യാറാക്കും.
അതേസമയം, കുത്തിവയ്പ് എടുത്ത വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാത്രമായി കോളേജുകൾ തുറന്നിരുന്നു. ബെംഗളൂരുവിലെ പോസിറ്റിവിറ്റി നിരക്ക് നിലവിൽ 0.75% ആണെന്നും അത് രണ്ടിൽ എത്തിയാൽ നിയന്ത്രണ നടപടികൾ കൈക്കൊള്ളാൻ ബിബിഎംപി കമ്മീഷണർക്ക് പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂർ, ഹസ്സൻ, കുടക്, ചിക്കമംഗളൂരു, ശിവമോഗ, ബെംഗളൂരു റൂറൽ തുടങ്ങിയ ചില ജില്ലകളിൽ വാക്‌സിനേഷൻ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കർണാടകയിൽ കഴിഞ്ഞ ദിവസം 1,632 പുതിയ കേസുകളും 25 മരണങ്ങളുമാണ് റിപ്പോർട്ട് ചെയതത്.
















Comments