പനാജി: അർഹരായ 90 ശതമാനം ആളുകളുടെയും ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിച്ച ആദ്യ സംസ്ഥാനമെന്ന നേട്ടം കൈവരിച്ച് ഗോവ. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രഭാഷണത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. മുൻനിര കൊറോണ പോരാളികളെ അദ്ദേഹം അഭിനന്ദിച്ചു.
ഇനിയും ആദ്യ ഡോസ് ലഭിക്കാത്തവരുടെ വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കും. സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രതിദിനം 16,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകും. വരാനിരിക്കുന്ന മോപ അന്താരാഷ്‌ട്ര വിമാന താവളത്തിന്റെ ആദ്യ ഘട്ടം ഓഗസ്റ്റ് 15, 2022ഓടെ പൂർത്തീകരിക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണ്ണാടക-ഗോവ സംസ്ഥാനങ്ങൾക്കിടയിൽ നിലനിൽകുന്ന മഹദായി നദീ ജല തർക്കത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തങ്ങൾ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടോക്യോ ഒളിംപിക്‌സിൽ പങ്കെടുത്തവരെയും മെഡൽ കരസ്ഥമാക്കിയവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
Comments